കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന് കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് യൂത്ത് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ദുല്‍ഖിഫിലാണ് പരാതി നല്‍കിയത്.
ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് തോടന്നൂര്‍ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തെ തന്നെയാണ് വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചത്.
ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീന്‍ഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇടത് അധ്യാപക സംഘടനാ നേതാവുമാണ് റിബേഷ് രാമകൃഷ്ണന്. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് മടക്കിയതിന് കാരണം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: