മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജ്ജനത്തിന് മുന്നിൽ എത്തിയ നാഗത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു. ശ്രീകോവിലിന് സമീപമുള്ള സർപ്പ ശിലകൾക്ക് സമീപമാണ് നാഗത്തെ കണ്ടത് . സാവിത്രി അന്തർജ്ജനവും , ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും നാഗത്തെ താണു വണങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത് .
ഒരു വർഷത്തെ സംവത്സര ദീക്ഷ കഴിഞ്ഞ് അടുത്തിടെയാണ് സാവിത്രി അന്തർജനം പൂജകൾ ആരംഭിച്ചത്. ആറ് വർഷത്തിനു ശേഷമാണ് ഇത്തവണ മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളിപ്പ് നടന്നത് . ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണം മുൻവർഷങ്ങളിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടന്നിരുന്നില്ല.
അനന്ത, വാസുകി ചൈതന്യങ്ങൾ ഏകഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് മണ്ണാറശാല .അനന്തഭാവത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ഭഗവാൻ ചാർത്തുന്നത്. ആയിരങ്ങൾ ആയില്യനാളിൽ ഭഗവാനെ ദർശിക്കാൻ ക്ഷേത്രത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക