Kerala

അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Published by

കൊല്ലം : കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. അഷ്ടമുടി കായലില്‍ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് സംഭവം.

ശനിയാഴ്ചവൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങാന്‍ തുടങ്ങിയത്. ഞായറാഴ്ച രാവിലെയോടെ വലിയ തോതില്‍ മീനുകള്‍ ചത്ത് കരയ്‌ക്ക് അടിയാന്‍ തുടങ്ങി.

പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെ വാഹനങ്ങളിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീന്‍ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഫിഷറീസ് അധികൃതരെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങിയതായും നാട്ടുകാര്‍ വെളിപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by