കോട്ടയം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് സ്ഥലം വില്പന നടത്തിയെങ്കിലും ആശ്വാസം കണ്ടെത്താനുള്ള ശ്രമവും പാളുന്നു. ഏറ്റവും ഒടുവില്‍ നടത്തിയ ടെന്‍ഡറില്‍ പങ്കെടുത്ത ഏക ഗ്രൂപ്പും പിന്മാറുന്നു എന്നാണ് സൂചന. 23.07കോടി രൂപയ്‌ക്കാണ് കാക്കനാടുള്ള 2.79 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായി ഈ ഗ്രൂപ്പ് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ടോക്കണ്‍ തുക അടച്ചതല്ലാതെ ഇവര്‍ പിന്നീട് ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.
പ്രതിസന്ധി പരിഹരിക്കാനും സ്ഥല വില്പന നടത്താനുമായി വ്യവസായ വകുപ്പ് കാര്യക്ഷമമായി ഇടപെടണം എന്നാണ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആവശ്യം. മുന്‍പും ഇത്തരത്തില്‍ സ്ഥലം വില്‍പ്പന തീരുമാനമായെങ്കിലും മുടങ്ങുകയായിരുന്നു.
10 മാസത്തിലേറെ കാലത്തെ ശമ്പള കുടിശികയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. നാലു കോടിയോളം രൂപ പിഎഫ് അടയ്‌ക്കാനുണ്ട്. പാട്ട കുടിശ്ശിക അടക്കം 100 കോടിക്കു മേല്‍ ബാധ്യതയുണ്ട്.
വിരമിച്ച 32 ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ ഡിസംബര്‍ 12 നകം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്ഥല വില്‍പ്പന നടക്കാതെ പോയാല്‍ അതും പ്രതിസന്ധിയിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: