ഇടുക്കി: മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യസൗകര്യങ്ങള്‍ ഉറപ്പു വരുത്തുമെന്ന് കളക്ടര്‍ വി വിഗ്നേശ്വരി. വിഷയം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ആവശ്യമായ ഇടങ്ങളില്‍ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പു വരുത്തുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. എംവിഡി തീര്‍ത്ഥാടന പാതയിലുടനീളം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും അമിത വില ഈടാക്കുന്നില്ലെന്നത് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി.
വഴികളില്‍ ആവശ്യ വെളിച്ചത്തിന് ആവശ്യമായ നടപടികള്‍ കെഎസ്ഇബി സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പാതയിലെ അറ്റകുറ്റപ്പണി, കാട് വെട്ടിത്തെളിക്കല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളില്‍ മെടിക്കല്‍ ക്യാമ്പുകളും വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ സേവനവും പീരുമേട് താലൂക്ക് ആശുപത്രിയില്‍ വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യതയും 24 മണിക്കൂറും ഉറപ്പാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. കൂടാതെ മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കൂറും കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തിക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: