തിരുവമ്പാടി: വയനാട് പാര്‍ലമെന്റ് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ചു. പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ എത്തിയാണ് ബിഷപ്പിനെ കണ്ടത്. വയനാടിന്റെ വികസനത്തിന് ഒപ്പമുണ്ടാകണമെന്ന ആവശ്യത്തോട് ബിഷപ്പ് അനുകൂലമായി പ്രതികരിച്ചു. വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് നവ്യ പറഞ്ഞു. ബിഷപ്പ് നവ്യക്ക് വിജയാശംസകള്‍ നേര്‍ന്നു.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്, സംസ്ഥാന വൈസ് പ്രസി. വി.വി. രാജന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, ജോസ് വാലുമണ്ണില്‍, പി. രമണി ഭായ്, ശശീന്ദ്രന് കൈപ്പുറത്ത്, ഉത്തരമേഖല പ്രസിഡന്റ് എന്‍.പി. രാമദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഡ്വ. രമ്യാ മുരളി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഷാന്‍ കട്ടിപ്പാറ, ബാബു മൂലയില്‍, സജീവ് ജോസഫ്, ബൈജു കല്ലടിക്കുന്ന്, സി.ടി. ജയപ്രകാശ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: