കോട്ടയം: വ്യവസായികള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ റബര്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ റബ്ബര്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബെന്നി കുര്യന്, സംഘടന പ്രസിഡണ്ട് ജോര്‍ജ് വാലി എന്നിവര്‍ പങ്കെടുത്തു
കഴിഞ്ഞദിവസം ഫെഡറേഷന് ഓഫ് ലാറ്റക്സ് പ്രൊഡ്യൂസേഴ്സ് പ്രതിനിധികളും റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറെ സന്ദര്‍ശിച്ചിരുന്നു സെന്‍ട്രിഫ്യൂജിങ് ലാറ്റക്സ് സംസ്കരണ വ്യവസായത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു ആവശ്യം. രാജ്യാന്തര ലാറ്റിക്സ് വില പ്രസിദ്ധീകരിക്കുന്നതിന് റബര്‍ ബോര്‍ഡ് മലേഷ്യന്‍ വിലയെ ആശ്രയിക്കുന്നത് സംബന്ധിച്ച് ആശങ്കയും അറിയിച്ചു. മലേഷ്യ ഇപ്പോള്‍ വിപണിയില്‍ സ്വാധീനം ചെലുത്തുന്നവരല്ലെന്നും അതിനാല്‍ തായ്ലന്ഡ്, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, ഹൈവറി കോസ്റ്റ് തുടങ്ങിയ പ്രമുഖ ഉല്‍പാദകരാജ്യങ്ങളിലെ വില പ്രസിദ്ധപ്പെടുത്തണം എന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: