മധുര : തമിഴ്നാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ശിവലിംഗം കണ്ടെത്തി . പുതുക്കോട്ട ജില്ലയിലെ മേലപ്പുലവങ്കാട് ഗ്രാമത്തിൽ നിന്നാണ് ഒരു ടൺ ഭാരവും, നാലടി ഉയരവുമുള്ള ശിവലിംഗം കണ്ടെത്തിയത് .
പൈപ്പ് ലൈനുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ശിവലിംഗം ലഭിച്ചത് . തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു . ജെസിബിയുടെ സഹായത്തോടെയാണ് ശിവലിംഗം പുറത്തെടുത്തത് . തുടർന്ന് നാട്ടുകാർ പൂജകൾ ആരംഭിച്ചെങ്കിലും റവന്യൂ അധികൃതരെത്തി ശിവലിംഗം സ്‌ട്രോങ് റൂമിലേയ്‌ക്ക് മാറ്റി . ശിവലിംഗത്തിന് നൂറ് വർഷത്തെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നേരത്തെ ഇവിടെ ശിവക്ഷേത്രമുണ്ടായിരുന്നുവെന്നും , അത് തകർന്നുവെന്നും ചില പ്രദേശവാസികൾ പറഞ്ഞു. ‘ “ഇത് ഞങ്ങളുടെ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവുമായ ചരിത്രത്തിന്റെ പ്രതീകമാണ്, ആരാധനയ്‌ക്കായി ഒരു ക്ഷേത്രം നിർമ്മിച്ച് ശിവലിംഗം പ്രതിഷ്ഠിക്കുമെന്നും , അത് വിട്ടു നൽകണമെന്നും ‘ നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: