മുഖക്കുരു എന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍ മാറിയ ജീവിത ശൈലിയും കാലാവസ്ഥാ വ്യതിയാനവും ഇന്ന് മിക്കവരുടെയും കഴുത്തില്‍ ഉള്‍പ്പെടെ കുരുക്കള്‍ വരുന്നതിനും പാടുകള്‍ വീഴുന്നതിനും കാരണമായേക്കാം. എന്നാല്‍ ഈ പാടുകള്‍ മാറി കിട്ടുക എന്നതും വളരെ പ്രയാസമേറിയ കാര്യമാണ്. വീട്ടില്‍ തന്നെ ചെയ്ത് മാറ്റാന്‍ സാധിക്കുന്ന ചില പൊടിക്കൈകള്‍ നോക്കിയാലോ…
കറ്റാര്‍വാഴ ജെല്‍
കറ്റാര്‍വാഴയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് കുരുക്കള്‍ അകറ്റാന്‍ സഹായിക്കും.
ഐസ് ക്യൂബ് മസാജ്
ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോ?ഗിച്ച് മസാജ് ചെയ്യുന്നത് കഴുത്തിലെ കുരുക്കള്‍ അകറ്റുന്നതിന് സഹായിക്കുന്നു.
മഞ്ഞള്‍
മഞ്ഞളിന് ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കുരുക്കളും കറുത്തപാടുകളും മാറ്റുന്നതിന് മഞ്ഞള്‍ സഹായിക്കും. മഞ്ഞള്‍ പൊടിച്ചതും റോസ് വാട്ടറും മിക്‌സ് ചെയ്ത് കഴുത്തിന് ചുറ്റും പുരട്ടുക. ഇതും കുരുക്കള്‍ അകറ്റാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: