മാലെ: പ്രധാനമന്ത്രി മോദിയുമായുള്ള ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാലദ്വീപിന് നല്ല കാലത്തിന്റെ തുടക്കം കുറിക്കുന്നതായി റിപ്പോര്‍ട്ട്.
വിനോദ സഞ്ചാരം വീണ്ടും പരിപോഷിപ്പിക്കാന്‍ ഇന്ത്യയും മാലിദ്വീപും ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മാലെയുടെ തെക്ക് ഭാഗത്തുള്ള അറ്റോളില്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്.
മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാറുമായി ലാമു അറ്റോളിലെ ബരേസ്ധൂവിലെയും ഗാധൂവിലെയും ടൂറിസം വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി മാലെ സര്‍ക്കാരിന്റെ പിഎസ്എം മീഡിയ അറിയിച്ചു. ലാമു അറ്റോളിലെ പര്യടനത്തിന്റെ ഭാഗമായി മുനു മഹാവാറും മറ്റ് ഉദ്യോഗസ്ഥരും ബരേസ്ധൂ, ഗാധൂ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായി മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ എക്സില്‍ കുറിച്ചു.
പരസ്പര സഹകരണത്തിന്റെ പ്രധാനമേഖലയായി ടൂറിസത്തിന്റെ വികസനത്തെ കാണുന്നതായി, മാലദ്വീപ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാര്‍ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
ഈ മാസാദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുയിസുവിന്റെ കൂടിക്കാഴ്ചയില്‍ 750 ഡോളറിന്റെ സാമ്പത്തിക കരാറില്‍ ഒപ്പുവച്ചിരുന്നു. സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജിയണല്‍ കോ ഓപ്പറേഷന് കറന്‍സി കൈമാറ്റ പദ്ധതിക്ക് കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മാലദ്വീപ് മോണിറ്ററി അതോറിട്ടിയും തമ്മില്‍ ഒപ്പുവച്ച 400 മില്യണ്‍ ഡോളറിനും 3000 കോടി രൂപയ്ക്കുമുള്ള കരാര്‍ 2027 വരെ തുടരും.
നിലവില്‍ മാലദ്വീപ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടകുയാണ്. വര്‍ധിച്ചുവരുന്ന വായ്പാ തിരിച്ചടവ് കുടിശ്ശികയും ഉയര്‍ന്ന ഇറക്കുമതി ആവശ്യങ്ങളും കാരണം ഔദ്യോഗിക കരുതല്‍ ശേഖരം 2023 അവസാനത്തില്‍ 590.5 മില്യണില്‍ നിന്ന് 2024 ആഗസ്റ്റ് അവസാനത്തോടെ 443.9 മില്യണായി കുറഞ്ഞു. ഔദ്യോഗിക കരുതല്‍ ശേഖരം 2017ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട്.
2024 ആദ്യപാദത്തില്‍ രാജ്യത്തിന്റെ കടം 8.2 ബില്യണ്‍ ഡോളറിലെത്തി. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 115.7 ശതമാണിത്.
ഡിജിറ്റല്‍-സാമ്പത്തിക സേവനങ്ങള്‍ക്കായി തങ്ങളുടെ വൈദഗ്ധ്യം പങ്കിടാമെന്ന ഇന്ത്യയുടെ ഉറപ്പിനെ തുടര്‍ന്നാണ് മാലദ്വീപും യുപിഐയിലേക്ക് കടക്കുന്നതിന് തയ്യാറാവുകയാണ്. ഇന്ത്യയില്‍ യുപിഐ, യുഡിഐ എന്നിവ കൊണ്ടുവന്നതിലൂടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തെക്കുറിച്ച് ഇന്ത്യ സന്ദര്‍ശന വേളയില്‍ മുയിസു മനസിലാക്കിയിരുന്നു. പുത്തന്‍ തീരുമാനം മാലദ്വീപിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് യുപിഐ നടപ്പാക്കാനായി ഒരു കണ്‍സോര്‍ഷ്യം സജ്ജമാക്കാനും പ്രസിഡന്റ് മുയിസു തീരുമാനിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനികള്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനികള്‍ എന്നിവ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകും. കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ ഏജന്‍സിയായി രാജ്യത്തെ പ്രമുഖവിദഗ്ധരടങ്ങിയ ട്രേഡ് നെറ്റ് മാല്‍ഡീവ്സ് കോര്പ്പറേഷന് ലിമിറ്റഡിനെ നിയോഗിച്ചു.
ധനകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, സാങ്കേതിക മന്ത്രാലയം എന്നിവയെ ഉള്‍പ്പെടുത്തി. ഒരു കോര്‍ഡിനേഷന്‍ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: