ഇരിങ്ങാലക്കുട : കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാപകമായ ക്രമക്കേടുകളെന്ന് പരാതി. കരുവന്നൂരിന്റെ പാതയിലാണ് ബാങ്കെന്നും ആരോപണം.
സഹകരണ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് വിശദീകരിച്ച് ബാങ്ക് അധികൃതര്‍.
പൊതുപ്രവര്‍ത്തകനും ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറുമായ ടി .കെ. ഷാജുട്ടനാണ് വര്‍ഷങ്ങളായി യുഡിഎഫ് നേത്യത്വത്തിലുള്ള കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണം നടത്തി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ 2023 മെയ് 5 ന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ ഒട്ടേറെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. പ്രവര്‍ത്തന പരിധിക്ക് പുറത്ത് ലോണുകള്‍ അനുവദിച്ചിട്ടുള്ള ബാങ്ക് 21.96 കോടി രൂപയുടെ നഷ്ടത്തിലാണ്. 17 ഓളം വ്യാപാരസ്ഥാപനങ്ങളാണ് അനുമതിയില്ലാതെ ആരംഭിച്ചിരിക്കുന്നത്.
കോടികളുടെ സ്റ്റോക്ക് കാണാനില്ല. നിരവധി വ്യക്തികള്‍ക്കാണ് അമ്പത് ലക്ഷത്തിന് മുകളില്‍ ലോണ്‍ അനുവദിച്ചിരിക്കുന്നത്. 2019 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളുടെ പേരില്‍ കുടിശ്ശിക നില്‍ക്കുന്നുണ്ട്. 247 കോടി നിക്ഷേപമുള്ള ബാങ്ക് 217 കോടി രൂപയാണ് ലോണുകളായി അനുവദിച്ചിരിക്കുന്നത്. ക്ലാസ്സ് വണ്‍ സെപ്ഷ്യല്‍ ഗ്രേഡ് സ്ഥാനം ഇപ്പോള്‍ ബി ഗ്രേഡിലേക്ക് താഴ്ന്നിട്ടുണ്ട്. തട്ടിപ്പുകള്‍ സംബന്ധിച്ച് സഹകരണ വകുപ്പിനും വിജിലന്‍സിനും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കും.
നഷ്ടമായ തുകകള്‍ ഭരണ സമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും തിരിച്ച് പിടിക്കണം. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും ടി .കെ. ഷാജു പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: