Kerala

മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്; ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി

Published by

ആലപ്പുഴ: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യ മഹോത്സവം ഇന്ന്. പാരമ്പര്യ വിധി പ്രകാരം ആയില്യം നാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജകള്‍ക്ക് നേതൃത്വം വഹിക്കുന്നത് കുടുംബ കാരണവരാണ്. കുടുംബകാരണവര്‍ എംകെ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ ആരംഭിക്കും. അഭിഷേകം, ഉഷപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകള്‍ക്ക് ശേഷമാകും ഇത് നടക്കുക.

ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26-ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by