പത്തനംതിട്ട: ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്(ഫെറ്റോ) നേതാക്കള്‍ മരണമടഞ്ഞ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്ശനന്, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്, എന്‍ജിഒ. സംഘ് ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, എന്‍ടിയു പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, വൈസ് പ്രസിഡന്റ് ഡോ. എ.ബി. രമാദേവി, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അജയ് കെ. നായര്‍, കേരള പിഎസ്സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് പ്രദീപ്, ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്, ഗവ. പ്രസ് വര്‍ക്കേഴ്സ് സംഘ് ജന. സെക്രട്ടറി സി.കെ. ജയപ്രസാദ് എന്നിവര്‍ മലയാലപ്പുഴയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമെന്നും അവര്‍ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: