ആലപ്പുഴ :പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തേവര്‍വട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കല്‍ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ാം തീയതിയാണ് കേസിനാധാരമായ സംഭവം. കുട്ടിയും സഹോദരനും മാത്രം വീട്ടില്‍ ഉണ്ടായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്.
ഈ വീട്ടില്‍ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് നേരത്തേ പരിചയമുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: