Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; പ്രത്യേക സംഘം അന്വേഷിക്കുന്നെന്ന് സര്‍ക്കാരിന്റെ സത്യവാംഗമൂലം

ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാര്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാതിരുന്നത് വീഴ്ചയാണെന്ന് ഡി.ജി.പി അറിയിച്ചിരുന്നു

Published by

കൊച്ചി:തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാംഗ്മൂലം നല്‍കി. വിവാദം അന്വേഷിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സത്യവാംഗ്മൂലത്തില്‍ പറയുന്നു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാര്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാതിരുന്നത് വീഴ്ചയാണെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. എ.ഡി.ജി.പിയുടെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്. സുരക്ഷയ്‌ക്കായി 3500 പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നും സത്യവാംഗ് മൂലത്തില്‍ പറയുന്നു. പൂരം അലങ്കോലപ്പെട്ടതിലെ സത്യം പുറത്ത് കൊണ്ടു വന്ന് ഉചിതമായ നടപടി സ്വീകരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by