ഭുവനേശ്വര്‍: സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് ആശ്വാസമായി ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. മാസത്തില്‍ ഒരു ദിവസം ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. വനിത ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവാവധിക്ക് അര്‍ഹതയുണ്ടെന്ന ഉപമുഖ്യമന്ത്രി പ്രവതി പരിദയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ വര്‍ഷത്തില്‍ 15 കാഷ്വല്‍ അവധികള്‍ക്ക് പുറമെ 12 അവധികള്‍ കൂടി വനിതകള്‍ക്ക് കൂടുതലായി ലഭിക്കുന്നതായിരിക്കും.
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും കുടുംബപരമായ ചുമതലകളും കണക്കിലെടുത്ത് നേരത്തെ ബി.ജെ.ഡി സര്‍ക്കാര്‍ 10 അധിക അവധികള്‍ അനുവദിച്ചിരുന്നു. ഇതിന് പുറമെ രണ്ട് അവധികള്‍ കൂടിയാണ് വര്‍ഷത്തില്‍ ലഭിക്കുക. പുരുഷന്മാര്ക്ക് വര്‍ഷത്തില്‍ 15 കാഷ്വല്‍ അവധികളാണ് നിലവില്‍ ലഭിക്കുന്നത്.
അതേസമയം ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി വേണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സര്‍ക്കാര്‍ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് നയപരമായ കാര്യമാണെന്നും കോടതി പരി?ഗണിക്കേണ്ടതല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: