പത്തനംതിട്ട: നടുറോഡില്‍ തമ്മിലടിച്ച മുന്‍ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പ്രമാടം സ്വദേശികളായ ആരോമല്‍, പ്രതീഷ്, ഹരികൃഷ്ണപിള്ള എന്നിവര്‍ക്കെതിരെയാണ് പോലീസിനെ ആക്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട നഗരത്തില്‍ എസ്എഫ്ഐക്കാരും മുന്‍ എസ്എഫ്ഐക്കാരും തമ്മിലടിച്ചത്.
കാതോലിക്കേറ്റ് കോളജില്‍ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു കൂട്ടയടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും തമ്മിലടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വതിന്റെ വിശദീകരണം. കൂട്ടയടി ഉണ്ടായതോടെ പോലീസ് എത്തി ലാത്തി വീശി. എന്നാല്‍, പൊലീസിന് മുന്നിലും അടി തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: