ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ട് ആര്‍മി പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഗുല്‍മാര്‍ഗിനടുത്തുള്ള ബൂട്ടാപത്രിയിലാണ് സംഭവം.
ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു. 72 മണിക്കൂറിനിടെ കശ്മീരിലുണ്ടായ രണ്ടാമത്തെ ആക്രമണമാണ് ഇത്. നേരത്തെ പുല്‍വാമയിലെ വെടിവയ്പില്‍ യുപി സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. മൂന്ന് ദിവസം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ ആറ് തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ നയിദ്ഗാം ബുദ്ഗാമില്‍ നിന്നുള്ള ഡോക്ടര്‍ ഷാനവാസ്, പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള ഗുര്‍മീത് സിങ് എന്നിവരും ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഫഹീം നസീര്‍, കലീം എന്നിവരുമാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: