ഒട്ടാവ: കാനഡ സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും ഖലിസ്ഥാന്‍ തീവ്രവാദികള്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ . കാനഡയിലെ ക്രമസമാധന രംഗത്തെ സമസ്തമേഖലയിലും ഖലിസ്ഥാന്‍ തീവ്രവാദികളുടെ ആധിപത്യമാണെന്നും അതിനാല്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ പറയുന്ന ഏത് അജണ്ടയും കാനഡയില്‍ നടപ്പാകുമെന്നും സഞ്ജയ് കുമാര്‍ വര്‍മ്മ.
കാനഡയിലെ പാര്‍ലമെന്‍റിലും പ്രതിരോധമേഖലയിലും എല്ലാം ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ ആധിപത്യം ചെലുത്തിയിരിക്കുകയാണ്. ഈ ആധിപത്യം കാരണം ഖലിസ്ഥാന്‍ വാദികള്‍ വിചാരിക്കുന്ന എന്ത് അജണ്ടയും നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.
ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാറിനെ കാനഡയില്‍ വധിക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ സഞ്ജയ് കുമാര്‍ വര്‍മ്മയ്‌ക്ക് പങ്കുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. യാതൊരു തെളിവും കയ്യിലില്ലാതെയായിരുന്നു ട്രൂഡോയുടെ ഈ ആരോപണം. ട്രൂഡോ തനിക്കെതിരെ നടത്തിയ ആരോപണം വെറും രാഷ്‌ട്രീയപ്രേരിതമാണെന്നും സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു. ഇതേ തുടര്‍ന്ന് കാനഡയിലെ ആറ് ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥരെയും പിന്‍വലിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് സഞ്ജയ് കുമാര്‍ വര്‍മ്മയെ ഇന്ത്യയിലേക്ക് മടക്കിവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക