India

പ്രിയങ്ക ഒരു വേദനിക്കുന്ന കോടീശ്വരി: ആസ്തി 11.98 കോടി, 1.15 കോടിയുടെ സ്വര്‍ണ്ണം, ഭര്‍ത്താവിന്‌റെ ആസ്തി 65.8 കോടി

Published by

കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്കഗാന്ധിക്ക് ആസ്തി 11.9 8 കോടി . ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കാവട്ടെ 65.8 കോടിയും. പ്രിയങ്കയുടെ കൈവശമുള്ളത് 52000 രൂപ. നിക്ഷേപം 4.24 കോടി. 1.15 കോടിയുടെ സ്വര്‍ണ്ണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10കോടിയുടെ ഭൂ സ്വത്ത് എന്നിവയും പ്രിയങ്കയ്‌ക്കുണ്ട്. ഹോണ്ട സി.ആര്‍.വി കാറാണ് പ്രിയങ്ക ഉപയോഗിക്കുന്നത്. 7.74 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്‌സുകളാണ് സ്വന്തമായി ഉള്ളത്. വാടകയും പലിശയും ആണ് പ്രധാന വരുമാന മാര്‍ഗ്ഗം. ബാധ്യത 15.75 ലക്ഷം രൂപ. ഭര്‍ത്താവിന് 10.3രൂപ കടമുണ്ട്. 27.64 കോടി രൂപ വില വരുന്ന കെട്ടിടങ്ങളും സ്വന്തമായുണ്ട്.തിരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക