കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ചാണു സംസാരിച്ചതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ.
അഴിമതിക്കെതിരെയാണ് അവിടെ പറഞ്ഞത്. അഴിമതി ചെയ്യരുതെന്ന അഭ്യര്‍ഥനയായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. അത് ആത്മഹത്യയിലേക്കു നയിക്കുന്നതല്ലെന്നും ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിരിഗണിച്ച തലശ്ശേരി കോടതി.അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചു.
നവീന്‍ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുത്തതിനെത്തുടര്‍ന്ന് ജ് പി.പി.ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് വാദം കേള്‍ക്കുന്നു. അഭിഭാഷകനായ കെ.വിശ്വന്‍ മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
. കുറേയേറെ ഉത്തരവാദിത്തമുള്ള പൊതു പ്രവര്‍ത്തകയാണ് ദിവ്യ. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം രാജിവച്ചു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണ്. നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയ പൊതു പ്രവര്‍ത്തകയാണ് പി പി ദിവ്യയെന്നും സാധാരണക്കാര്‍ക്ക് പ്രാപ്യമായ നേതാവാണെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടി.
നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് പി പി ദിവ്യ കോടതിയില്‍ വാദമുന്നയിച്ചു.. എഡിഎം തെറ്റുകാരനല്ല എങ്കില്‍, വിശുദ്ധനാണ് എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല. എഡിഎമ്മിന് അദ്ദേഹത്തിന്റെ വാദം പറയാമായിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു. ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്? പൊതുചടങ്ങാണ് നടന്നത്. അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ല. കലക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിന് എത്തിയതെന്നും, അതിക്രമിച്ച് കടന്നു വന്നതല്ലെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക