India

കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ഒമർ അബ്ദുള്ള : പിന്നാലെ താഴ്വരയിൽ വീണ്ടും വെടിവയ്‌പ്പ് : പരിക്കേറ്റത് യുപി സ്വദേശിയ്‌ക്ക്

Published by

ശ്രീനഗർ ; കശ്മീരിൽ വീണ്ടും തലപൊക്കി ഭീകരർ. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്ത് വച്ചാണ് ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളിക്ക് ഭീകരരുടെ വെടിയേറ്റത് . ബിജ്‌നോർ സ്വദേശിയായ ശുഭം കുമാറിനാണ് ഗുരുരമായി പരിക്കേറ്റത്.

ഗന്ദർബാൽ ജില്ലയിലെ ഒരു നിർമ്മാണ സൈറ്റിലുണ്ടായ ഭീകരാക്രമണത്തിൽ ആറ് പ്രാദേശിക തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ശ്രീനഗർ-സോനാമാർഗ് ഹൈവേയിൽ തുരങ്കം നിർമ്മിക്കുന്ന APCO ഇൻഫ്രാടെക് എന്ന കമ്പനി തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഒക്ടോബർ 18 ന് ഷോപ്പിയാൻ ജില്ലയിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളിയായ അശോക് കുമാർ ചവാനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. അതേസമയം കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by