ഉന്നാവോ(ഉത്തര്‍പ്രദേശ്): പുരാതന ശിവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തടയാന്‍ ഇസ്ലാമിക മതമൗലികവാദികളുടെ നീക്കം. ക്ഷേത്രം പുനരുദ്ധരിച്ചാല്‍ പൂജയും ആരതിയും ഉണ്ടാകുമെന്നും അമ്പലമണി മുഴക്കുമെന്നും അത് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് തടസമമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം ആളുകള്‍ നിര്‍മാണം തടയാനെത്തിയത്. തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. 32 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നാവോയ്ക്കടുത്ത് റാണിപൂര് ഗ്രാമത്തിലാണ് സംഭവം.
മുസ്ലീംഭൂരിപക്ഷ ഗ്രാമമായ ഇവിടെ ആകെ മുപ്പത് ഹിന്ദുകുടുംബങ്ങളാണുള്ളത്. വിവാഹമടക്കമുള്ള കാര്യങ്ങള്‍ ആചാരാനുഷ്ഠാനങ്ങളോടെ നടത്താന്‍ ഗ്രാമത്തില്‍ ഈ ക്ഷേത്രത്തെയാണ് ഭക്തസമൂഹം ആശ്രയിക്കുന്നത്. അതുകൂടി ഇല്ലാതാക്കാനാണ് സംഘടിത മതമൗലികവാദ ശക്തികളുടെ നീക്കം.
അതേസമയം ക്ഷേത്രനിര്‍മാണം വൈകിപ്പിക്കാനല്ലാതെ തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന പ്രഖ്യാപനവുമായി പ്രദേശത്തെ ഹിന്ദുസമൂഹവും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: