Entertainment

അയ്യപ്പസന്നിധിയിൽ വീരമണികണ്ഠന് തുടക്കം. ആറു ഭാഷകളിലായി ത്രീഡി ബ്രഹ്മാണ്ഡം.

Published by

സത്യം, നീതി, ധർമ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പന്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് “വീരമണികണ്ഠൻ”. ത്രീഡി വിസ്മയ കാഴ്‌ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററുകളിലെത്തും.

 

വൺ ഇലവന്റെ ബാനറിൽ സജി എസ് മംഗലത്താണ് നിർമ്മാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും.

 

വീരമണികണ്ഠന്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വർഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വർഷം വൃശ്ചികത്തിൽ ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

 

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖരായ ആർട്ടിസ്റ്റുകൾ വീരമണികണ്ന്റെ ഭാഗമാകും. ഒരു പുതുമുഖമായിരിക്കും വീരമണികണ്ഠനെ അവതരിപ്പിക്കുന്നത്.

 

അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആർഓ …

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by