Cricket

കേരള അണ്ടര്‍ 19 വനിതാ ടീം പരിശീലക റുമേലി ധാര്‍ ഭാരത എ ടീം ഹെഡ് കോച്ച്

Published by

തിരുവനന്തപുരം: കേരള അണ്ടര്‍ 19 വനിതാ ടീമിന്റെ പരിശീലക റുമേലി ധാറിന് അണ്ടര്‍-19 വുമന്‍സ് ടി20 ചലഞ്ചര്‍ ട്രോഫിക്കുള്ള ഭാരത എ ടീം ഹെഡ് കോച്ചായി നിയമനം.

മുന്‍ ഭാരത ക്രിക്കറ്ററും ഓള്‍ റൗണ്ടറുമായിരുന്ന റുമേലി നിലവില്‍ കെസിഎയുടെ അണ്ടര്‍ 19, അണ്ടര്‍ 23 വനിതാ ടീമുകളുടെ പരിശീലകയാണ്. കൂടാതെ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ പരിശീലകയുമാണ്. കൊല്‍ക്കത്ത സ്വദേശിനിയായ റുമേലി ഭാരതത്തിന് വേണ്ടി നാല് ടെസ്റ്റ്, 78 അന്താരാഷ്‌ട്ര ഏകദിനം, 18 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ, ബംഗാള്‍, എയര്‍ഇന്ത്യ, റെയില്‍വേ, രാജസ്ഥാന്‍, ആസാം എന്നിവര്‍ക്കായി നിരവധി ആഭ്യന്തര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

അണ്ടര്‍ 19 ടി20 ചലഞ്ചര്‍ ട്രോഫി മത്സരത്തില്‍ ഭാരത എ ടീമിന്റെ ആദ്യ മത്സരം ഇന്ന് റായ്പൂരില്‍ നടക്കും. ഭാരത ബി ടീമാണ് ആദ്യ എതിരാളികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക