ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കിടയിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ദീപാവലി ആഘോഷം തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
സംഘര്‍ഷം ഉണ്ടായെങ്കിലും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരിപാടിയുമായി മുന്നോട്ട് പോകുമന്ന് എബിവിപി വ്യക്തമാക്കി. തങ്ങള്‍ക്ക് അനുമതി ഉണ്ടെന്നും എബിവിപി നാഷണല്‍ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ നടത്താവുന്നതാണ്. ക്യാംപസില്‍ ഇഫ്‌താര്‍ വിരുന്ന് സംഘടിപ്പിക്കാമെങ്കില്‍ ദീപാവലിയും ആഘോഷിക്കാം.
മുസ്ലീം വിദ്യാര്‍ഥികളടക്കം ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒരു സംഘം വിപ്ലവകാരികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ ആരോപിക്കുന്നു. സംഘര്‍ഷം തടയാന്‍ സര്‍വകലാശാല യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക