കൊൽക്കത്ത : ഡാന ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, പശ്ചിമ ബംഗാൾ രാജ്ഭവൻ പ്രത്യേക കർമസേനയും കൺട്രോൾ റൂമും സജ്ജീകരിച്ചു .
ഗവർണർ ഡോ. സി.വി. ആനന്ദ് ബോസ് ഇന്ന് വൈകിട്ട് ഇതിനായി രാജ്ഭവനിൽ വിദഗ്ധരുടെയും കോർ ടീമിന്റെയും അടിയന്തര യോഗം വിളിച്ചു ചേർത്തു .
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ദുരന്തനിവാരണ സമിതിയും ബന്ധപ്പെട്ട മറ്റു അധികാരികളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളും നടപടിക്രമങ്ങളും പൂർണമായും പാലിക്കാൻ തയ്യാറാകണമെന്നും ഗവർണർ
“ഈ അടിയന്തര ഘട്ടത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. നാം തീർച്ചയായും ഈ പ്രതിസന്ധിയെയും അതിജീവിക്കും” – ഗവർണർ പറഞ്ഞു. .
ഗവർണറുടെ നിർദേശപ്രകാരം രാജ്ഭവനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന (24×7) കൺട്രോൾ റൂം തുറന്നു: ഫോൺ നമ്പർ: 033-22001641; ഇമെയിൽ:.email: emergency.danarajbhavan@gmail.com
രാജ്ഭവൻ ഹെഡ് ഓഫ് ടാസ്ക് ഫോഴ്സ് ശ്രീകുമാർ ബന്ദ്യോപാധ്യായ (മുൻ ഐ.ജി, എസ്.എസ്.ബി, മുൻ എസ്.പി.ജി) യായിരിക്കും കൺട്രോൾ റൂമിന്റെ മുഖ്യ സംയോജകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക