India

സിഐടിയു സമരത്തില്‍ 100 മില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ്

Published by

ചെന്നൈ : ഒരു വിഭാഗം ജീവനക്കാര്‍ അടുത്തിടെ നടത്തിയ 38 ദിവസം നീണ്ട പണിമുടക്കില്‍ ഏകദേശം 100 മില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സിഐടിയു തൊഴിലാളി സംഘടനയായ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയനിലെ തൊഴിലാളികളാണ് സമരം ചെയ്തത്. ഈ സംഘടനയ്‌ക്ക് അംഗീകാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു കമ്പനി നഷ്ടക്കണക്ക് അറിയിച്ചത്. യൂണിയന്റെ പേരിനൊപ്പം സാംസംങ്ങ് എന്ന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും സംഘടന വാദിച്ചു. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ പ്രശസ്തിയെ ബാധിക്കുമെന്നതിനാല്‍ അവരുടെ പേരില്‍ ‘സാംസങ്’ എന്ന വാക്ക് ഉപയോഗിക്കാന്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനി. ഇതു സംബന്ധിച്ച് വിശദമായി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ആര്‍. എന്‍ മഞ്ജുള നിര്‍ദ്ദേശം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക