തിരുവനന്തപുരം: കഴിഞ്ഞ 8 വര്‍ഷം കൊണ്ട് 90,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേനയുള്ള വായ്പ വഴി ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യത്യസ്ത മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിച്ച് കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കാര്യവട്ടം ക്യാമ്പസില്‍ പുതിയ രണ്ട് ഹോസ്റ്റലുകളുടെയും റീജനറേറ്റീവ് മെഡിസിന് – സ്റ്റെം സെല്‍ ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഈ ഹോസ്റ്റലുകളും നിര്‍മ്മിച്ചിരിക്കുന്നത്. കാര്യവട്ടത്തെ പെണ്‍കുട്ടികളുടെ പുതിയ ഹോസ്റ്റല്‍ 39,554.2 ചതുരശ്ര അടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ 33,782.4 ചതുരശ്ര അടിയുമാണ്. 23 കോടിയോളം രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. 500 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹോസ്റ്റലുകളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: