മുംബൈ: ഈയിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍ അക്കാദമി മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്തത്. നാലാം വ്യവസായ വിപ്ലവത്തിന് അനുയോജ്യരായ ജീവനക്കാരെ സൃഷ്ടിക്കുകയാണ് ഈ അക്കാദമിയുടെ ലക്ഷ്യം. അതിനായി പുതിയ സാങ്കേതികവിദ്യയില്‍ പരിശീലനവും പ്രായോഗിക പരിശീലനവും നല്‍കും. ഫാക്ടറി ഓട്ടോമേഷന്‍, ഡിജിറ്റല്‍ മാനുഫാക്ചറിംഗ്, മെക്കട്രോണിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ അനലിറ്റിക്സ്, അഡിറ്റീവ് മാനുഫാക്ചറിംഗ് എന്നീ മേഖലകളിലാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക.
കേന്ദ്രസര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ളപങ്കാളിത്തത്തിലാണ് ഈ അക്കാദമി സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും ഇന്ത്യയിലെ തൊഴില്പ്പടയ്ക്ക് പുതിയ തൊഴില്‍ നൈപുണ്യം നല്കാന് ടാറ്റ സ്ഥാപിച്ച ടാറ്റയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍സും ചേര്‍ന്നാണ് ഈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍ അക്കാദമി സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്യം ഭാവിയിലേക്ക് കുതിയ്ക്കുന്ന ഇന്ത്യയുടെ ഇളം തുലമുറയ്ക്ക് പുതിയ തൊഴില്‍മേഖലകളില്‍ നൈപുണ്യം നല്കല് തന്നെയാണ്. ഇന്ത്യയെ ലോകത്തിലെ ഒരു വികസിത രാഷ്ട്രമായി നിലനിര്‍ത്താന്‍ അതിലൂടെ മാത്രമേ സാധിക്കൂ.
അഡ്വാന്‍സ് ഡ് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ഫണ്ടമെന്റല്‍സ്, അഡ്വാന്‍സ്ഡ് എആര്‍സി വെല്‍ഡിംഗ് ടെക്നിക്സ്, അഡിറ്റീവ് മാനുഫാക്ടറിംഗ്, ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി സ്പെഷ്യലിസ്റ്റ്, 2,3 വീലര്‍ ഇവി ടെക്നീഷ്യന് എന്നീ ആറ് കോഴ്സുകളാണ് ഇവിടെ ആരംഭത്തില്‍ നല്‍കുക. വൈകാതെ പഠനത്തിനെത്തുന്നവര്‍ക്ക് ഇവിടെ ഹോസ്റ്റല്‍ സൗകര്യവും നല്‍കും.
15 ആഗോള, ഇന്ത്യന്‍ ഒറിജിനല്‍ എക്വിപ് മെന്റ് മാനുഫാക്ചേഴ്സ് കമ്പനികളുമായി ചേര്‍ന്ന് ആധുനിക ലാബുകളും ഇവിടെ സ്ഥാപിക്കും. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന ഫീസില്‍ തൊഴില്‍ ലഭിക്കാവുന്ന പുത്തന്‍ സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കും.
ചൈനയ്ക്ക് പകരം ഇന്ത്യ
ചൈനയുമായുള്ള അകല്‍ച്ച മൂലം ചൈനയ്ക്ക് പകരം മറ്റൊരു രാജ്യം തേടി നടക്കുകയായിരുന്നു യുഎസിലേയും യൂറോപ്പിലെയും ബഹുരാഷ്ട്രകമ്പനികള്‍. അതിന് ഉത്തരം ഇന്ത്യയാണ് എന്ന പ്രഖ്യാപനമാണ് മോദി തന്റെ വിദേശ യാത്രകളിലൂടെ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട മോദിയുടെ യാത്രകള്‍ക്ക് ഫലം കിട്ടി. ആപ്പിള്‍ മുതല്‍ പല കമ്പനികളും ഇന്ത്യയില്‍ ഉല്പാദനം തുടങ്ങിയിരിക്കുന്നു. ആപ്പിള്‍ ഐ ഫോണ്‍ ഉല്പാദനത്തിന് ഏറ്റവും പറ്റിയ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ആപ്പിള്‍ പുതിയ റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കുകയാണ്. കാരണം ആപ്പിള്‍ ഐ ഫോണ്‍ പോലുള്ള ആഡംബര ഫോണുകള്‍ വാങ്ങാന്‍ മാത്രം ഇന്ത്യ വളര്‍ന്നിരിക്കുന്നു. പഴയ ദരിദ്ര ഇന്ത്യയ്ക്ക് പകരം സമ്പന്നരുടെ ഒരു ഇന്ത്യയും രൂപപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല സേവന മേഖലയായിരുന്നു ഇതുവരെ ഇന്ത്യയുടെ ശക്തി. പക്ഷെ മോദി ആദ്യമായി സേവന മേഖലയ്ക്ക് പുറമെ ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന രാജ്യം കൂടിയാക്കി ഇന്ത്യയെ മാറ്റുകയാണ്. അതുവഴി മാത്രമേ 140 കോടി ജനങ്ങളുള്ള ഇന്ത്യയിലെ യൂവാക്കളുടെ തൊഴിലില്ലായ്മ എന്ന ശാപത്തില്‍ നിന്നും രാജ്യത്തെ മുക്തമാക്കാന്‍ സാധിക്കൂ എന്നും മോദി സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടാണ് ഉല്പാദന രംഗത്തേക്ക് കൂടി ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനും ഫലം കണ്ടു. സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളുടെയും ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെയും ഉല്പാദനത്തില് ഇന്ത്യ ഇന്ന് ഏറെ മുന്നേറിയിരിക്കുകയാണ്. ഭാവിയില്‍ പുതിയ മേഖലകളിലേക്ക് കൂടി ഇന്ത്യയെ കൂട്ടിക്കൊണ്ടുപോകാനാണ് മോദി ശ്രമിക്കുന്നത്.
ചൈനയുടെ കുതിപ്പ് ഇന്ത്യയ്ക്കും നല്‍കുക ലക്ഷ്യം
ഇനി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ആധുനിക സ്കില്‍ അക്കാദമികള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ചൈന എങ്ങിനെയാണോ പണ്ട് അവരുടെ യുവത്വത്തെ മികച്ച തൊഴില്‍ സേനയാക്കി മാറ്റുക വഴി സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിച്ചത് അതേ മാതൃകയാണ് ഇന്ത്യയും പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: