തൊടുപുഴ : രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വിരലിൽ മോതിരം കുടുങ്ങിയ കുട്ടിക്കും വൃദ്ധനും ഫയർഫോഴ്സ് രക്ഷകരായി. പുള്ളിക്കാനം എസ്റ്റേറ്റിൽ ജോലിയുടെ ഭാഗമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളായ മൂന്നുവയസ്സുകാരിയായ റബ്ബിയയുടെ വിരലിലാണ് ഇരുമ്പിന്റെ വളയം കുടുങ്ങിയത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ ആണ് സംഭവിച്ചത്. കുട്ടി പഠിക്കുന്ന സെൻ്റ് തോമസ് എൽ പി സ്കൂളിലെ അധ്യാപിക കുട്ടിയുമായി ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. സേനാംഗങ്ങൾ ഉടൻ തന്നെ ചെറിയ കട്ടർ ഉപയോഗിച്ച് വിരലുകൾക്ക് പരിക്ക് ഏൽക്കാതെ സുരക്ഷിതമായി ഇരുമ്പുവളയം മുറിച്ചു മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
ഉച്ചകഴിഞ്ഞ് 1.45 ന് ആയിരുന്നു രണ്ടാമത്തെ സംഭവം. ലൂണാർ കമ്പനിയിലെ വിരമിച്ച ജീവനക്കാരൻ ആയ മടക്കത്താനം സ്വദേശി ഷാജുമോന്റെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചുമാറ്റാൻ സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഇവിടെയും ജീവനക്കാർ മിനിറ്റുകൾക്കുള്ളിൽ മോതിരം മുറിച്ചുമാറ്റുകയായിരുന്നു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: