Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ മാധബി പുരി ബുച്ചിന് ക്ലീന്‍ ചിറ്റ്; കാലവധി തീരുന്ന 2025 ഫെബ്രുവരി 28 വരെ സെബി അധ്യക്ഷയായി തുടരും

കേന്ദ്രസര്‍ക്കാര്‍ വിവിധ തലങ്ങളില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരായി നടത്തിയ അന്വേഷണത്തില്‍ അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതനുസരിച്ച് കാലവധി തീരുന്ന 2025 ഫെബ്രുവരി 28 വരെ മാധബി പുരി ബുച്ച് സെബി അധ്യക്ഷയായി തുടരുമെന്നും കേന്ദ്രം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 05:56 pm IST
in Business
സെബി അധ്യക്ഷ മാധബി പുരി ബുച്ച്

സെബി അധ്യക്ഷ മാധബി പുരി ബുച്ച്

മുംബൈ: കേന്ദ്രസര്‍ക്കാര്‍ വിവിധ തലങ്ങളില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരായി നടത്തിയ അന്വേഷണത്തില്‍ അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതനുസരിച്ച് കാലവധി തീരുന്ന 2025 ഫെബ്രുവരി 28 വരെ മാധബി പുരി ബുച്ച് സെബി അധ്യക്ഷയായി തുടരുമെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര ധനകാര്യമന്ത്രാലയവും മറ്റ് ചില അന്വേഷണ ഏജന്‍സികളുമായി മാധബി പുരി ബുച്ചിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ ഒന്നിലും കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. സെബി അധ്യക്ഷ എന്ന പദവിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാധബി പുരി ബുച്ച് പ്രവര്‍ത്തിച്ചു എന്ന് കോണ്‍ഗ്രസും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണം കണ്ടെത്തിയിട്ടുണ്ട്.

മാധബി പുരി ബുച്ച് കൂടുതല്‍ പണിയെടുപ്പിക്കുന്നു എന്ന രീതിയില്‍ സെബിയിലെ ജീവനക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടതായി പറയുന്നു. ചില ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. സെബിയുടെ ഉന്നതോദ്യോഗസ്ഥര്‍ ഇനി മുതല്‍ കീഴ്ജീവനക്കാരുടെ കൂടി വികാരം കണക്കിലെടുത്ത് ഭാവിയില്‍ പെരുമാറാമെന്ന രീതിയില്‍ ധാരണയായി. സെബിയുടെ പ്രവര്‍ത്തനസംവിധാനത്തിലെ പോരായ്‌മകള്‍ നികത്താന്‍ ഉദ്ദേശിച്ച് മാധബി പുരി ബുച്ച് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടത്.  സെബിയിലെ ജീവനക്കാരെ തന്നെ മാധബി പുരി ബുച്ചിനെതിരെ സമരം ചെയ്യിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് കരങ്ങളുണ്ടെന്ന് കരുതുന്നു. എന്തായാലും ആരോപണങ്ങളെല്ലാം അവസാനിച്ച സ്ഥിതിക്ക്, 2025 ഫെബ്രുവരി 28 വരെയുള്ള അവശേഷിക്കുന്ന കാലാവധി കൂടി മാധബി പുരി ബുച്ച് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാധബി പുരി ബുച്ചിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയിരുന്നു. സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല‍്കിയതാണ് ഹിന്‍ഡന്‍ ബര്‍ഗിനെയും ഒപ്പം കോണ്‍ഗ്രസിനെയും വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.. മാധബി പുരി ബുച്ചിനെ കുറ്റപ്പെടുത്തി രണ്ടാം റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിവിട്ടതിന് പിന്നില്‍ ഈ കാരണം കാണിക്കല്‍ നോട്ടീസാണെന്ന് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ചില ക്രമക്കേടുകളെക്കുറിച്ചും . ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗിനെക്കുറിച്ചും മാധബി പുരി കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ഓഹരി വിപണി ചൂഷണത്തെക്കുറിച്ചും കാരണം കാണിക്കല്‍ നോട്ടീസ് ചോദിച്ചിട്ടുണ്ട്.. അദാനിയെക്കുറിച്ച് മോശം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം വിപണി ഇടിച്ച് തകര്‍ത്ത് പണം കൊയ്യാനായിരുന്നു (ഷോര്‍ട് സെല്ലിംഗ്) ഹിന്‍ഡന്‍ബര്‍ഗ് അന്ന് ശ്രമിച്ചത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ കരങ്ങളുണ്ടെന്നും ആരോപണം ശക്തമായുണ്ട്. ഇതേക്കുറിച്ചും സെബി കേസെടുത്തിട്ടുണ്ട്.

അദാനി ഓഹരികള്‍ തകര്‍ത്ത് ലാഭം കൊയ്ത ഹിന്‍ഡന്‍ബര്‍ഗ് ഗൂഢാലോചനയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഉന്നതരുമായി ബന്ധപ്പെട്ട ആരൊക്കെയോ ഉണ്ടെന്നും  സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹിന്‍ഡന്‍ബര്‍ഗ് സത്യസന്ധമായി ഉത്തരം നല്‍കിയാല്‍ ഇവരും കുടുങ്ങിയേക്കുമെന്ന് കരുതുന്നു.അതിനാല്‍ മാധബി പുരി ബുച്ചിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ പവന്‍ ഖേര ഉയര്‍ത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞു

കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞിരുന്നു. വോക്കാഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമുള്ള കരോള‍് ഇന്‍ഫോ എന്ന കമ്പനിയില്‍ നിന്നും മാധബി പുരി ബുച്ച് 2.16 കോടി രൂപ വാടകയിനത്തില്‍ സ്വീകരിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് പവന്‍ഖേരയുടെ ആരോപണം വൊക്കാഡ് തന്നെ നിഷേധിച്ചു. നേരത്തെ ഐസിഐസിഐ ബാങ്കിനെയും മാധബി പുരി ബുച്ചിനെയും ബന്ധപ്പെടുത്തി നടത്തിയ പവന്‍ ഖേരയുടെ ആരോപണം ഐസിഐസിഐ ബാങ്ക് തന്നെ നിഷേധിക്കുകയും ചെയ്തു. ഇതോടെ പവന്‍ ഖേരയ്‌ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.

സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെയാണ് 2018 മുതല്‍ 2024 വരെ വാടക ഇനത്തില്‍ 2.16 കോടി രൂപ സ്വീകരിച്ചതെന്നും ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും പവന്‍ ഖേര ആരോപിച്ചിരുന്നു. സെബിയുടെ മുഴുവന്‍ സമയ അംഗങ്ങളായി മാറുന്നവര്‍ സെബിയുടെ 2008ലെ നിയമത്തിലെ 4,7,8 വകുപ്പ് പ്രകാരം വരുമാനം മുഴുവന്‍ വെളിപ്പെടുത്തണമെന്നതാണ് നിയമം. 2018 മുതല്‍ 2021 വരെ സെബിയുടെ മുഴുവന്‍ സമയ അംഗമായി മാധബു പുരി ബുച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2022മുതല്‍ സെബിയുടെ അധ്യക്ഷയുമായി. ഇക്കാലയളവിനുള്ളില്‍ വാടകയിനത്തില്‍ 2.16 കോടി രൂപ വരുമാനം നേടിയിട്ടും എന്തുകൊണ്ട് ഇത് വെളിപ്പെടുത്തിയില്ല എന്ന ആരോപണമാണ് പവന്‍ ഖേര ഉയര്‍ത്തിയത്.

ഈ ആരോപണങ്ങളെല്ലാം വൊക്കാഡ് ലിമിറ്റഡ് നിഷേധിച്ചിരിക്കുകയാണ്. പവന്‍ഖേരയുടെ ആരോപണം നുണയാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു. ഈ ആരോപണം വഴിതെറ്റിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് വൊക്കാഡ് ലിമിറ്റഡ് മുന്നോട്ട് പോകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. വൊക്കാഡുമായി ബന്ധപ്പെട്ട ചില സെബി ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് മാധബി പുരി ബുച്ചിന് വൊക്കാഡിന്റെ അനുബന്ധസ്ഥാപനമായ കരോള്‍ ഇന്‍ഫോ പണം നല്‍കിയതെന്ന ആരോപണവും വ്യാജമാണെന്നും വൊക്കാഡ് ലിമിറ്റഡ് പറയുന്നു.

നേരത്തെ, ഐസിഐസിഐ ബാങ്കില്‍ നിന്നും വെളിപ്പെടുത്താത്ത തുക മാധബി പുരി ബുച്ച് സ്വീകരിച്ചിരുന്നതായി ഇതേ പവന്‍ ഖേര ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഈ ആരോപണം നിഷേധിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്റെ സിഇഒ പദവിയില്‍ നിന്നും 2013 ഒക്ടോബര്‍ 13ന് വിരമിച്ച ശേഷം മാധബി പുരി ബുച്ചിന് ശമ്പള ഇനത്തിലോ ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായോ ഒരു ചില്ലി പൈസ പോലും നല്‍കിയിട്ടില്ലെന്നും ഐസിഐസിഐ ബാങ്ക് അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ മാധബി പുരി ബുച്ചിനെതിരെ പവന്‍ ഖേര നടത്തിയ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങള്‍ നടത്തി പദവികള്‍ അലങ്കരിക്കുന്നവരെ നിരന്തരം അപമാനിക്കുന്ന നേതാക്കളെ എന്ത് ചെയ്യണം എന്ന ചോദ്യവും ഉയരുന്നു.

ഐഐഎം അഹമ്മദാബാദില്‍ നിന്നും മികച്ച നിലയില്‍ മാനേജ് മെന്‍റ് പഠിച്ചിറങ്ങിയ മാധബി പുരി ബുച്ച് മികച്ച കഴിവുകളുള്ള ഉദ്യോഗസ്ഥയാണ്. അവരുടെ കഴിവിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ജീവനക്കാര്‍ ഈ സാഹചര്യത്തില്‍ പൊടുന്നനെ സമരത്തിലിറങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്നെയാണെന്നാണ് കരുതപ്പെട്ടിരുന്നു. എന്തായാലും ഈ പ്രശ്നവും പരഹരിച്ചിരിക്കുകയാണ്.

Tags: SEBINSEBSEIndianeconomysharemarketMadhabiPuriBuch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

ദീപാവലിയ്‌ക്ക് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിളക്കം

India

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി; രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അദാനിവേട്ട പാഴായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.