കസാന്‍: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. അടുത്ത ബ്രിക്സ് വാര്‍ഷിക ഉച്ചകോടി ഭാരതത്തിലാണ്. പുടിന് ക്ഷണം സ്വീകരിച്ചു.പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം ഇതു രണ്ടാം തവണയാണു നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. 2024 ജൂലൈയില്‍ 22ാം വാര്‍ഷിക ഉച്ചകോടിക്കായി ഇരുനേതാക്കളും മോസ്കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പതിനാറാം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനു പ്രസിഡന്റ് പുടിനു നരേന്ദ്ര മോദി നന്ദി പറഞ്ഞു. റഷ്യയുടെ ബ്രിക്സ് അധ്യക്ഷപദത്തെ അഭിനന്ദിച്ച മോദി, ബഹുരാഷ്ട്രവാദത്തിനു കരുത്തേകുന്നതിനും സുസ്ഥിരവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും ആഗോള ഭരണപരിഷ്കരണത്തിന് ഊന്നല്‍ നല്കുന്നതിനുമുള്ള ശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊര്‍ജം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു. 2024 നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വ്യാപാരസാമ്പത്തികസാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള ഇന്ത്യറഷ്യ അന്തര്ഗവണ്മെന്റുതല കമ്മീഷന് യോഗത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു.
ബഹുരാഷ്ട്രവേദികളിലെ, പ്രത്യേകിച്ച് ബ്രിക്സിലെ, ഇന്ത്യറഷ്യ ഇടപെടലുകളെക്കുറിച്ചും നേതാക്കള്‍ കാഴ്ചപ്പാടുകള്‍ കൈമാറി. യുെ്രെകനിലെ നിലവിലെ സംഘര്‍ഷം ഉള്‍പ്പെടെ, പരസ്പരതാല്‍പ്പര്യമുള്ള പ്രധാന പ്രാദേശികആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ കാഴ്ചപ്പാടുകള്‍ പങ്കിട്ടു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ സംഭാഷണവും നയതന്ത്രവുമാണു മുന്നോട്ടുള്ള വഴിയെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുകയും പുനരുജ്ജീവനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതല്‍ കരുത്തേകുന്നതിനായി ഇടപെടല്‍ നടത്താന്‍ ഇരുനേതാക്കളും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: