കോട്ടയം: കുറിച്ചിയിലെ ആശുപത്രി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് ആക്കി മാറ്റിയിട്ട് 50 വര്‍ഷം തികയുന്നു. ഇതോടനുബന്ധിച്ച് വിപുലമായി ആഘോഷം സംഘടിപ്പിക്കുകയാണ് അധികൃതര്‍.
രാജ്യത്ത് തന്നെ ഹോമിയോപ്പതി രംഗത്തെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ് കുറിച്ചിയിലേത്. സൈക്യാട്രി, പ്രാക്ടീസ് ഓഫ് മെഡിസിന്‍ എന്നിവയിലെ പിജി കോഴ്‌സുകളുടെ പഠനത്തിലൂടെ അക്കാദമിക രംഗത്തും ഇത് മികവ് പുലര്‍ത്തുന്നു. 1.17 ഏക്കറില്‍ സ്ഥിതിചെ യ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഉള്ള ആശുപത്രി കൂടിയാണ്. ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പൊതുജനങ്ങളുടെ മാനസികാരോഗ്യത്തിനും ഹോമിയോപ്പതിയുടെ വികസനത്തിനുമായി 100 ദിന കര്‍മ്മ പദ്ധതികളും അടുത്തിടെ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കി.249 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിനാണ് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയത്.100 കിടക്കുകയുള്ള ആശുപത്രിയില്‍ 500 പേരെങ്കിലും ദിനം പ്രതി ചികിത്സ തേടിയെത്തുന്നുണ്ട് . 2018 ലാണ് പി ജി കോഴ്‌സുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: