Kerala

കേരളത്തിന് കൂടുതല്‍ പ്രയോജനപ്പെടുക അങ്കമാലി- എരുമേലി റെയില്‍പാതയെന്ന് സംസ്ഥാന സര്‍ക്കാര്‍

Published by

കോട്ടയം: ചെങ്ങന്നൂര്‍ പമ്പ റെയില്‍പാതയെക്കാള്‍ കേരളത്തിന് പ്രയോജനപ്പെടുക അങ്കമാലി- എരുമേലി പാത തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ചെങ്ങന്നൂര്‍- പമ്പ പാത തീര്‍ത്ഥാടന കാലം കഴിഞ്ഞാല്‍ അടച്ചിടേണ്ടി വരും. എന്നാല്‍ എരുമേലി പാതയുടെ കാര്യത്തില്‍ അതല്ല സ്ഥിതി.
റെയില്‍ സൗകര്യമില്ലാത്ത ഇടുക്കി ജില്ലയ്‌ക്ക് ലഭിക്കുന്ന അനുഗ്രഹം കൂടിയാണ് എരുമേലി പാത. പാലായിലൂടെയും ഈ പാത കടന്നുപോകും. ഇതടക്കം 14 പുതിയ റെയില്‍വേ സ്റ്റേഷനുകളുടെ പ്രയോജനം ഇതു വഴി ലഭിക്കും. ഇതിനേക്കാളുപരി വര്‍ഷം മുഴുവന്‍ ഈ റെയില്‍പാത സജീവമായിരിക്കും എന്നതാണ്. ധാരാളം യാത്രക്കാരെയും ലഭ്യമാകും. കര്‍ഷകര്‍ക്കും പ്രയോജപ്പെടും. അങ്കമാലി എരുമേലി ശബരിപ്പാത വഴി പമ്പയിലേക്കുള്ള ദൂരം 145 കിലോമീറ്ററാണെങ്കില്‍ ചെങ്ങന്നൂര്‍ പാത വഴി അത് 201 കിലോമീറ്റര്‍ ആണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും പാലക്കാട് വഴിയാണ് എത്തുന്നത്. അങ്കമാലി പാത ഇവര്‍ക്ക് വലിയതോതില്‍ ഉപകാരപ്പെടും.
അങ്കമാലി എരുമേലി ശബരി പാതയില്‍ ആകെയുള്ള 11 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ ദൂരം കല്ലിട്ട് തിരിച്ചു കഴിഞ്ഞതാണ് . 1997ല്‍ പ്രഖ്യാപിച്ച പദ്ധതി പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക