കോട്ടയം: ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം സംബന്ധിച്ച കരട് റിപ്പോര്‍ട്ട് നവംബര്‍ 15 നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്‌റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം നടത്തിയ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. സ്വതന്ത്ര സമിതി നടത്തിയതല്ലാത്തവിനാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് മുന്‍പ് നടത്തിയ സാമൂഹിക ആഘാത പഠനം റദ്ദാക്കിയതോടെയാണ് പുതിയ പഠനം നടത്തേണ്ടിവന്നത്. കഴിഞ്ഞ 9 മുതലാണ് പഠനം ആരംഭിച്ചത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയും പുറത്തുള്ള 362 കുടുംബങ്ങളെയുമാണ് വിമാനത്താവള നിര്‍മ്മാണം ബാധിക്കുക. ഇവരെ നേരിട്ട് സന്ദര്‍ശിച്ചാണ് സര്‍വ്വേ നടത്തിയത്. കരട് റിപ്പോര്‍ട്ട് ലഭിച്ചശേഷം സ്ഥലം നഷ്ടപ്പെടുന്ന കുടുംബാംഗങ്ങളുടെ അദാലത്ത് വിളിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടും. ഇതും ഉള്‍പ്പെടുത്തിയാവും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഈ റിപ്പോര്‍ട്ടും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കും. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കര്‍ സ്ഥലമാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക