വയനാട്: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.
നാമനിർദേശപത്രിക സമർപ്പിക്കാനായി സോണിയ ഗാന്ധിക്കും റോബോട്ട് വാദ്രക്കുമൊപ്പം ഇന്നലെ വൈകീട്ട് 8.30 യോടെയാണ് പ്രിയങ്ക ഗാന്ധി ബത്തേരിയിലെ റിസോർട്ടിലെത്തിയത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ഇന്ന് 10 മണിയോടെയും ബത്തേരിയിലെത്തി.
പ്രിയങ്കയേയും സോണിയയെയും റിസോർട്ടിൽ വെച്ച് നേതാക്കൾ സ്വീകരിച്ചു. മൈസൂരിൽ വിമാനമിറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് ബത്തേരിയിലെത്തിയത്.
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞതും പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: