India

സത്യത്തിൽ വയനാട്ടിലെ ഇൻഡി സഖ്യം എന്താണെന്ന് ഒന്ന് മനസിലാക്കി തരണം ? പ്രിയങ്ക വധേര കുടുംബ വാഴ്ചയുടെ മറ്റൊരു ഉദാഹരണം

കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും കുടുംബ കമ്പനിയാണെന്നും പൂനവല്ല തുറന്നടിച്ചു. കോൺഗ്രസ് ഒരു കുടുംബത്തിൻ്റെ സ്വത്താണെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിലെ ഇൻഡി സഖ്യത്തിൻ്റെ ബന്ധത്തെയും പൂനവല്ല ചോദ്യം ചെയ്തു

Published by

ന്യൂദൽഹി: കുടുംബ വാഴ്ചയുടെ മറ്റൊരു ഉദാഹരണമാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വധേരയെന്ന് വിശേഷിപ്പിച്ച്  ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായിട്ടാണ് ബിജെപി നേതാവ് അവർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെതിയത്.

പ്രിയങ്കയ്‌ക്ക് പകരം വയനാട്ടിലെ നാട്ടുകാരിൽ നിന്നുള്ള ഒരാൾക്ക് പാർട്ടി ടിക്കറ്റ് നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു രാജവംശത്തിന്റെ ഉൽപന്നമായ പ്രിയങ്ക വധേരയെ ഉപതിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ നിന്ന് കോൺഗ്രസ് രംഗത്തിറക്കി. ‘ജിത്‌നി ആബാദി ഉത്‌നാ ഹഖ്’ (കൂടുതൽ ജനസംഖ്യ, വലിയ അവകാശങ്ങൾ) എന്ന് പറയുന്ന പാർട്ടി സ്വന്തം മുദ്രാവാക്യം മറന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അവർ പ്രാദേശികമായ ആർക്കെങ്കിലും ടിക്കറ്റ് നൽകണമായിരുന്നു. എന്തുകൊണ്ട് അവർ ചെയ്തില്ലെന്നും പൂനവല്ല ചോദിച്ചു. കോൺഗ്രസ് ഒരു രാഷ്‌ട്രീയ പാർട്ടിയല്ലെന്നും കുടുംബ കമ്പനിയാണെന്നും പൂനവല്ല തുറന്നടിച്ചു. കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വത്താണെന്നും അദ്ദേഹം വിമർശിച്ചു.

വയനാട്ടിലെ ഇൻഡി സഖ്യത്തിന്റെ ബന്ധത്തെയും പൂനവല്ല ചോദ്യം ചെയ്തു. ഒരു കാര്യം വ്യക്തമാണ് കോൺഗ്രസ് അവിടെ മത്സരിക്കുന്നതോടെപ്പം ഇടതുപക്ഷവും അവിടെ മത്സരിക്കുന്നു. സത്യത്തിൽ യഥാർത്ഥ ഇൻഡി സഖ്യം ഏതാണ്? ഇൻഡി സഖ്യത്തോട് ആവശ്യപ്പെട്ടതിന് ശേഷമാണോ പ്രിയങ്ക വധേരയുടെ പേര് പറഞ്ഞത്. ഇടതുപക്ഷം ഇതിനോട് യോജിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ ഇവർ പരസ്പരം മത്സരിക്കുന്നിടത്ത് എന്ത് സഖ്യമാണുള്ളതെന്നും ഏതാണ് യഥാർത്ഥ ഇൻഡിയെന്നും പ്രിയങ്കയോ ഇടത് സ്ഥാനാർത്ഥിയോ ആരാണെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ പ്രിയങ്ക ഗാന്ധി വദ്ര വയനാട് പാർലമെൻ്റ് ഉപതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക