കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍, വിവിധ ഹിന്ദുസംഘടനകളുടെ സഹകരണത്തോടെ നവംബര്‍ രണ്ടിന് കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തും. തിരുനക്കര സ്വാമിയാര് മഠത്തില്‍ രാവിലെ ആറിന് ആരംഭിക്കുന്ന സംഗമത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 500 ഗുരുസ്വാമിമാര്‍ പങ്കെടുക്കും.
തന്ത്രിമാര്‍, ശബരിമല, മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, നിയുക്ത മേല്‍ശാന്തിമാര്‍, അമ്പലപ്പുഴ- ആലങ്ങാട് സംഘം പ്രതിനിധികള്‍, തിരുവാഭരണ ഘോഷയാത്ര സംഘം പ്രതിനിധികള്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിക്കും. പ്ലാസ്റ്റിക് മുക്ത തീര്‍ത്ഥാടനം, ശബരിമലയിലെ ആചാര- അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചയാവും. സമ്മേളന നടത്തിപ്പിന് ഡോ. വിനോദ് വിശ്വനാ
ഥന് ചെയര്‍മാനും ശബരിമല അയ്യപ്പ സേവാ സമാജം കോട്ടയം ജില്ലാ സെക്രട്ടറി ടി.സി. വിജയചന്ദ്രന്‍ ജനറല്‍ കണ്‍വീനറും സി.ആര്. രാജഗോപാല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
മുഖ്യരക്ഷാധികാരികള്‍: സ്വാമി അയ്യപ്പദാസ്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, രേണുക വിശ്വനാഥന്, കേരളവര്‍മ്മ. രക്ഷാധികാരികള്‍: ഡോ. രാജ്മോഹന്‍, മുരളീധരന് (ക്യൂആര്‍എസ്), അരവിന്ദാക്ഷന്, മുരളി കുളങ്ങാട്ട്. ശബരിമല അയ്യപ്പ സേവാ സമാജം കോട്ടയം ജില്ലാ പ്രസിഡന്റ് രാജമോഹന്‍ അധ്യക്ഷനായിരുന്നു. സ്വാമി അയ്യപ്പദാസ് യോഗം ഉദ്ഘാടനം ചെയ്തു. ടി.സി. വിജയചന്ദ്രന്‍, ജില്ലാ ട്രഷറര്‍ രാജന് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: