കൊല്ലം: കെജിഎംസിടിഎ (കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്) സംസ്ഥാനസമ്മേളനം നാളെ കൊല്ലം പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
13 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നായി 200 പ്രതിനിധികള്‍ പങ്കെടുക്കും. പൊതുസമ്മേളനം വൈകിട്ട് 4ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ റോസ്നാര ബീഗം ടി അധ്യക്ഷത വഹിക്കും. എംപി എന്‍.കെ പ്രേമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ചാത്തന്നൂര്‍ എംഎല്‍എ ജി.എസ് ജയലാല്‍ യോഗത്തില്‍ മുഖ്യാതിഥിയാകും.
ഗവണ്മെന്റ് ഡോക്ടര്‍മാരുടെ അഖിലേന്ത്യ സംഘടന പ്രസിഡന്റ് ഡോ. രാജേഷ് ഗെയ്വാദ്, ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കൊല്ലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പദ്മകുമാര്‍ ബി തുടങ്ങിയവര്‍ പങ്കെടുക്കും.
ആറ് മെഡിക്കല്‍ കോളജ് അദ്ധ്യാപകര്‍ക്ക് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് നല്കി ആദരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ റോസ്നാര ബീഗം പറഞ്ഞു.
ഡോ. റോസ്മോള് സേവ്യര്‍. (തൃശൂര്‍ മെഡിക്കല്‍ കോളജ്), ഡോ സുനിത ബാലകൃഷ്ണന് (ഇടുക്കി മെഡിക്കല്‍ കോളജ്), ഡോ ഇ.കെ ജയകുമാര്‍, ഡോ ഷീജ രാജന് ടി.എം, ഡോ. സജിത്കുമാര്‍ കെ.ജി (കോഴിക്കോട് മെഡിക്കല്‍ കോളജ്), ഡോ. ബിന്ദു സജിത്ത് (കോട്ടയം മെഡിക്കല്‍ കോളജ്) എന്നിവര്‍ക്കാണ് പുരസ്കാരം.
സംസ്ഥാന ഓര്‍ഗനൈസിങ് ചെയര്മാന് ഡോ. നിസാമുദ്ദീന്‍, സെക്രട്ടറി ഡോ. ആശാ കെ.എസ്, ട്രഷറര്‍ ഡോ. മാത്യുവി.മാമന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: