ചെങ്ങന്നൂര്‍ : പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ നദികളുടെ പ്രവാഹ ക്ഷേത്രമടങ്ങുന്ന പമ്പാ നദീതടത്തെ ജൈവ വൈവിധ്യ മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം ആവശ്യപ്പെട്ടു. ഭാരതീയ കിസാന്‍ സംഘം സംസ്ഥാന സമ്പൂര്‍ണ്ണ സമിതി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാതൊരു തത്വദീക്ഷയുമില്ലാത്ത നദീതീര കൈയേറ്റം, ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന അമിതമായ മലിനീകരണം, അനവധി അനധികൃത പ്രവര്‍ത്തനങ്ങള്‍ എന്നിവ പമ്പാതടത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നദികളിലെ നാടന്‍ മത്സ്യ സമ്പത്തും അതിസൂഷ്മ ജീവികളും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതിയ കിസാന്‍ സംഘം അഖില ഭാരതീയ നിര്‍വ്വാഹക സമിതി അംഗം ഇ. നാരായണന് കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രതിഷ് ഗോപാല്‍, സംഘടനാ സെക്രട്ടറി പി മുരളിധരന്, വരിഷ്ഠ പ്രചാരകന് സി.എച്ച് രമേശ്, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യകാരി സദസ്യന്‍ ഗോവിന്ദന്‍കുട്ടി, സംസ്ഥാന സെക്രട്ടറി സുകുമാരന്‍, രാധാകൃഷ്ണന് തിരുവനന്തപുരം, വി. ശിവരാജന് ഉമ്പര്‍നാട്, കെ സി വിജയന് കുളനട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: