ശ്രീനഗര്‍: കാവിത്തലപ്പാവണിഞ്ഞ്, ജയ്ശ്രീറാം വിളിച്ച്, സംസ്കൃതത്തില്‍ ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപി എംഎല്‍എ ശഗുന്‍ പരിഹാറിന്റെ സത്യപ്രതിജ്ഞ. 1990ല്‍ ഹിന്ദുക്കളെ തുടച്ചുനീക്കണമെന്ന് ആഹ്വാനം മുഴങ്ങിയ അതേ കിഷ്ത്വറിന്റെ എംഎല്‍എയാണ് ഞാനെന്നു പ്രഖ്യാപിച്ച ശഗുന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ആവേശത്തോടെയാണ് കശ്മീര്‍ ജനത സ്വീകരിച്ചത്.
1990 ജനുവരി 19ന് മുഴങ്ങിയ ഹിന്ദു ഉന്മൂലന ആഹ്വാനത്തിനു ശേഷമാണ് കശ്മീരിലെ ലക്ഷക്കണക്കിന് പണ്ഡിറ്റുകളുടെയും സിഖുകാരുടെയും ജീവിതം തകര്‍ന്നതെന്നു ചൂണ്ടിക്കാട്ടിയ ശഗുന്‍ തന്റെ വിജയത്തെ ഭീകരത വളര്‍ത്തുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയെന്ന് വിശേഷിപ്പിച്ചു. ഭീകരാക്രമണത്തില്‍ അച്ഛനെ നഷ്ടപ്പെട്ട മകളാണ് ഞാന്‍. ഇന്ന് കിഷ്ത്വാറിന്റെ മകളായി ഞാന്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു, ശഗുന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ സജ്ജാദ് അഹമ്മദ് കിച്ച്ലുവിനെ 521 വോട്ടിനാണ് ഇരുപത്തൊന്‍പതുകാരിയായ ശഗുന്‍ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: