കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വരന്തരപ്പള്ളി ചന്ദ്രശേരി വീട്ടില്‍ സലീഷ് കുമാര്‍ (47) ആണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സിബിഐ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
മുംബയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയെന്ന് ഇയാള്‍ പറഞ്ഞു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി ഒരു കോടി എണ്‍പത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ തട്ടുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് അന്വേഷണസംഘം ഗോവയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
സലീഷ് കുമാറിനെതിരെ വരന്തരപ്പള്ളി, കൊരട്ടി പൊലീസ്‌സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: