കൊച്ചി: പത്ത് വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ ഉപയോഗിച്ച കോഡാണ് കമ്പി വേലി കെട്ടിക്കൊടുക്കപ്പെടും എന്നത് എന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. ഒരു ചാനല്‍ ചര്‍ച്ചയിലാണ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഈ വെളിപ്പെടുത്തല്‍.
“കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ കമ്പിവേലി കെട്ടി കൊടുക്കപ്പെടും എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അതില്‍ ഫോണ്‍ നമ്പറും താഴെ എഴുതിയിരിക്കും. ഗ്രാമങ്ങളിൽ, കോളനികളിൽ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഈ ബോർഡുകൾ കാണാം. അത് പോപ്പുലർ ഫ്രണ്ടിന്റെ ഒരു കോഡ് ആയിരുന്നു. പോലീസിലെ ഉന്നത സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അതറിയാം.”- വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പറയുന്നു.
“ഒരു സ്ഥലത്ത് ഹിന്ദുക്കളുമായി ഒരു സംഘർഷം വന്നാൽ മുസ്ലീങ്ങൾക്ക് ആ നമ്പറിൽ വിളിക്കാം. വിളിച്ചാൽ അത് കൃത്യമായി മഞ്ചേരിയിലെ ഗ്രീൻ വാലി കോഡിനേറ്റ് ചെയ്യുന്ന കോൾ സെൻററിലേക്ക് കോൾ പോകും..ഇക്കാര്യം പറഞ്ഞപ്പോൾ നമ്മുടെ തന്നെ നേതാക്കൾ കളിയാക്കിയിരുന്നു.ഇത് പലർക്കും അറിയാം. ഇപ്പോൾ ആ ബോർഡ് എല്ലാം പലയിടത്ത് നിന്നും അവർ മാറ്റി.”- വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി വിവരിക്കുന്നു. പത്ത് വര്‍ഷം മുന്‍പത്തെ രഹസ്യകോഡായിരുന്നു ഇതെന്നും അദ്ദേഹം ചര്‍ച്ചയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക