മോസ്‌കോ: 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ട്..ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ച വളരെ നിർണായകമാകും.
ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അതേസമയം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ബ്രിക്‌സിന്റെ വിപുലീകരണം ആഗോള വികസനത്തിനുള്ള ആക്കം കൂട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
റഷ്യ–യുക്രെയ്‌ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തര ആശയവിനിമയം നടത്താറുണ്ട്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധരാണ്.’’–മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക