ന്യൂഡല്‍ഹി :കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് 14ാം പ്രതി പി സതീഷ് കുമാറിന്റെ ജാമ്യ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി തയ്യാറായില്ല .ഹര്‍ജി തള്ളുമെന്ന് ഉറപ്പായതോടെ പ്രതിഭാഗം അഭിഭാഷകന് തന്നെ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി. അതേസമയം കേസ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസിന്റെ സ്ഥിതി മാറുന്ന പക്ഷം ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.തട്ടിപ്പുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മൊഴി നല്കാന് തയ്യാറാകാത്തതിനാലാണ് പ്രതിയാക്കിയത് എന്നുമാണ് സതീഷ് കുമാര്‍ വാദിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് കള്ളപ്പണം വെളിപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: