Kerala

സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലി, ക്യാന്റീന്‍ പൂട്ടി

Published by

തിരുവനന്തപുരം : ശ്രീകാര്യത്തിന് സമീപമുളള സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്യാന്റീന്‍ പൂട്ടിയെടുത്തു.

പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു.സാമ്പിളുകള്‍ ശേഖരിച്ചു.

വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ക്യാന്റീന്‍ പൂട്ടി.ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിഴ ഈടാക്കി കാന്റീന്‍ തല്‍ക്കാലികമായി അടപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by