വാഷിംഗ്ടൺ : ഈജിപ്തിനെ മലേറിയ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രാജ്യം രോഗത്തിനെതിരായ പോരാട്ടത്തിൽ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തിയെന്ന് ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു. ഈ സുപ്രധാന നേട്ടം 100 ദശലക്ഷത്തിലധികം നിവാസികൾക്ക് ഗുണപ്രദമാകുമെന്നും സംഘടന പറഞ്ഞു.
പുരാതനകാലം മുതൽ രാജ്യത്ത് നിലനിന്നിരുന്ന ഈ രോഗം അവസാനിപ്പിക്കാൻ ഈജിപ്ഷ്യൻ ഗവൺമെൻ്റും ജനങ്ങളും നടത്തിയ ഏകദേശം 100 വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും മലേറിയ വാഹകരായ കൊതുകുകളുടെ വ്യാപനം ഇല്ലാതാക്കാൻ അധികൃതർക്ക് കഴിഞ്ഞു. ഇതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന് മലേറിയ രഹിത പദവി നൽകിയത്.
രാജ്യത്ത് ഏറെ പുരോഗതി ഉണ്ടായിരുന്നിട്ടും മാരകമായ രോഗം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായി ആഫ്രിക്കയിൽ ഈജിപ്ത് തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: