ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 68437887 (6.84 കോടിരൂപ) രൂപ. കൂടാതെ 2 കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണ്ണവും, 24 കിലോ 20 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും, നിരോധിച്ച ആയിരം രൂപയുടെ 41 നോട്ടുകളും ലഭിച്ചു.
യു.ബി.ഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല. ഇതിനും പുറമെ കിഴക്കേ നട ഇ ഭണ്ഡാരം വഴി 2.75 ലക്ഷം രൂപയും, പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 60432 രൂപയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: