വിശദവിവരങ്ങള്‍ https://pgscholarship.aicte-india.org ല്‍
ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ 2024-25 വര്‍ഷം എംഇ/എംടെക്/എംഡെസ് കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പ്രതിമാസം 12400 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൡ 2024-25 വര്‍ഷം ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍സമയ എംഇ/എംടെക്/എംഡെസ് കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് എഐസിടിഇ പിജി സ്കോളര്‍ഷിപ്പിന് https://pgscholarship.aicte-india.org ല്‍ രജിസ്റ്റര്‍ ചെയ്യാം. പഠിക്കുന്ന സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന യൂണിക് ഐഡി ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് സ്കോര്‍ കാര്‍ഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. സ്കോളര്‍ഷിപ്പ് വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്.
രജിസ്ട്രഷനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.aicte-india/org/schemes/students-development-schemes/PG-scholarship-scheme- ലിങ്കിലുണ്ട്. നവംബര്‍ 30 നകം രജിസ്ട്രേഷന് പൂ
ര്ത്തിയാക്കണം. സ്ഥാപന മേധാവി ആവശ്യമായ പരിശോധനകള്‍ നടത്തി ഡിസംബര്‍ 15 നകം വിവരങ്ങള്‍ എഐസിടിഇക്ക് കൈമാറും.
അര്‍ഹതയുള്ളവര്‍ക്ക് എംഐസിടിഇ പ്രതിമാസം 12400 രൂപ വീതം 24 മാസത്തേക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കും. തുക ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: